10:01pm 12 November 2026
NEWS
കുസാറ്റ് പ്രൊഫ. അച്യുത കൃഷ്ണമൂർത്തി എൻഡോവ്മെന്റ് പ്രഭാഷണം ഫെബ്രുവരി 7ന്
05/02/2026  04:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് പ്രൊഫ. അച്യുത കൃഷ്ണമൂർത്തി എൻഡോവ്മെന്റ് പ്രഭാഷണം ഫെബ്രുവരി 7ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിത ശാസ്ത്ര വകുപ്പ് പ്രൊഫ. അച്യുത കൃഷ്ണമൂർത്തി എൻഡോവ്മെന്റ് സ്കോളേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെ പ്രൊഫ. അച്യുത കൃഷ്ണമൂർത്തി എൻഡോവ്മെന്റ് പ്രഭാഷണങ്ങൾ ഫെബ്രുവരി 7ന് രാവിലെ 10 മണിക്ക് ഗണിത ശാസ്ത്ര വകുപ്പിൽ നടക്കും.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. എൻ ഏകാംബരം, കാലിക്കറ്റ് സർവകലാശാലയിലെ മുൻ സീനിയർ പ്രൊഫസർ ഡോ. എം മനോഹരൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ ഗണിത ശാസ്ത്ര വകുപ്പിലെ നാല് വിദ്യാർത്ഥികൾക്ക് അച്യുത കൃഷ്ണമൂർത്തി എൻഡോവ്മെന്റ് പ്രൈസ് നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img